ഇരിട്ടി (കണ്ണൂർ): കസ്തൂരിരംഗൻ റിപ്പോർട്ടിൻ്റെ കരട് വിജ്ഞാപനം പുറത്തു വന്നതിന് ശേഷം പ്രസിദ്ധീകരിച്ച മാപ്പിൽ കാലാവസ്ഥ വ്യതിയാന വകുപ്പും ജൈവ വൈവിധ്യ ബോർഡും തട്ടിപ്പ് നടത്തിയെന്ന് വ്യക്തമാകുന്നു. ജനങ്ങൾക്ക് പരാതി നൽകാനുള്ള കാലാവധി തീരാൻ ഏതാനും ദിവസം മാത്രം ബാക്കി നിൽക്കെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പേരാവൂർ എംഎൽഎ സണ്ണി ജോസഫ് മുഖ്യമന്ത്രി പിണറായി വിജയന് ഇഎസ്എ മാപ്പ് സംബന്ധിച്ച് പരാതി നൽകി. ഒരു മാസം മുൻപാണ് ആരുമധികം ശ്രദ്ധിക്കാത്ത പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിൻ്റെ വെബ്സൈറ്റിൽ പരിസ്ഥിതി ലോല മേഖലയുടെ മാപ്പ് രണ്ട് കളറുകൾ നൽകി പ്രസിദ്ധീകരിച്ചത്. ഇത് തെറ്റായ മാപ്പ് ആണെന്നായിരുന്നു കർഷകരും പൊതുജനവും ധരിച്ചത്. കാരണം ഇഎസ് എ വിഷയം ജൈവവൈവിധ്യ ബോർഡാണ് കൈകാര്യം ചെയ്തിരുന്നത് എന്നതിനാൽ പുതിയ മാപ്പ് അവരുടെ സൈറ്റിൽ വരുമെന്നാണ് കർഷകർ പ്രതീക്ഷിച്ച് കാത്തിരുന്നത്. ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളേയും പൂർണമായി ഒഴിവാക്കിയ മാപ്പ് വരുമെന്ന പ്രതീക്ഷയിലിരുന്ന കർഷകരെ അങ്കലാപ്പിയാണ് കാലവസ്ഥ വ്യതിയാന വകുപ്പ് മാപ്പ് പ്രസിദ്ധീകരിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ് കൂടി ചേർന്ന് തയാറാക്കിയ മാപ്പാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത് എന്ന് കാലാവസ്ഥ വ്യതിയാന വകുപ്പ് ' ന്യായീകരിക്കുകയും ചെയ്യ്തു. ജൈവവൈവിധ്യ ബോർഡിനോട് വിവരം അന്വേഷിച്ച ജനപ്രതിനിധികളെ തെറ്റിദ്ധരിപ്പിക്കും വിധമായിരുന്നു ലഭിച്ച വിശദീകരണം. ജൈവ വൈവിധ്യ ബോർഡിൻ്റെ സൈറ്റിൽ മാപ്പ് പ്രസിദ്ധീകരിക്കും എന്നായിരുന്നു ലഭിച്ച വിവരം. പക്ഷെ ജൈവവൈവിധ്യ ബോർഡിൻ്റെ സൈറ്റിൽ മാപ്പ് പ്രസിദ്ധീകരിക്കാതെ സംസ്ഥാന സർക്കാർ കബളിപ്പിക്കുകയാണ് ചെയ്തതെന്ന വിവരമാണ് പുറത്തു വരുന്നത്. ഈ ഒളിച്ചുകളിയും ജനദ്രോഹപരമായ തട്ടിപ്പും ഉദ്യോഗസ്ഥ തലത്തിൽ മാത്രം നടന്നതാണോ അതോ സർക്കാർ കൂടി അറിഞു നടന്നതാണോ എന്ന് മാത്രമാണ് അറിയാനുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടി മുൻകൈ എടുത്ത് തയാറാക്കിയ മാപ്പാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത് എന്ന ന്യായീകരണം പച്ചക്കള്ളമാണെന്നാണ് ലഭിക്കുന്ന വിവരം.ഏപ്രിൽ മാസത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് കൂടി അംഗീകരിച്ച് കൈമാറിയ മാപ്പ് വെളിച്ചം കണ്ടിട്ടില്ല എന്നതിലേക്കാണ് കാര്യങ്ങൾ ചെന്നെത്തുന്നത്. ഇനി അറിയാനുള്ളത് ഈ ചതിയിൽ സർക്കാരിൻ്റെ പങ്ക് എന്താണ് എന്നാണ്. ജനപ്രതിനിധികളെ വരെ കബളിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പും ജൈവ വൈവിധ്യ ബോർഡും ജനപ്രതിനിധികളുടെ അവകാശങ്ങളെ അട്ടിമറിക്കുകയാണ് ചെയ്യന്നത് എന്ന് വ്യക്തം.
രാഷ്ട്രീയ ഉരുളലുകളും അടിമന്യയീകരണ സൗജന്യ തൊഴിലാളികളുടെ വിശദീകരണ കസർത്തും കൊണ്ട് ഓട്ടയടയ്ക്കാമെന്ന സംസ്ഥാന സർക്കാരിനെ വെട്ടിലാക്കുകയാണ് സണ്ണി ജോസഫ് മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ കത്ത്. കത്ത് പൂർണ രൂപത്തിൽ ചുവടെ:-
സർ,
കസ്തൂരിരംഗൻ റിപ്പോർട്ടിനെ തുടർന്നുള്ള പരിസ്ഥിതി പ്രധാന പ്രദേശങ്ങൾ നിർണയിക്കുന്നത് സംബന്ധിച്ച് ജനവാസ കേന്ദ്രങ്ങളെയും കൃഷി സ്ഥലങ്ങളെയും പൂർണമായും ഒഴിക്കുക എന്നത് പൊതുവിൽ അംഗീകരിച്ചൊരു ന്യായയുക്തവുമായ ആവശ്യമാണ്.
എന്നാൽ ഇത് സംബന്ധിച്ച് 2024 ജൂലൈ 31ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിലെ രണ്ടാം ഖണ്ഡിക രണ്ടാം ഉപ ഖണ്ഡിക പ്രകാരം കേരളത്തിലെ ഇഎസ്എ കേരള ഗവൺമെൻ്റ് വില്ലേജ് തലത്തിൽ ' പ്രസിദ്ധീകരിച്ച ബയോ ഡൈവേഴ്സിറ്റി ബോർഡിൻ്റെ സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിനനുസരിച്ചാണ് എന്ന് സൂചിപ്പിച്ചിരിക്കുന്നു.
ഇപ്രകാരം ഇഎസ്എ ബയോഡൈവേഴ്സിറ്റി ബോർഡ് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടില്ല. മറിച്ച് പരിസ്ഥിതി വകുപ്പിന്റെ വെബ് സൈറ്റിൽ ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതിൽ തന്നെ പല തെറ്റുകളും ഉണ്ടായിട്ടുണ്ട്. ജനവാസകേന്ദ്രങ്ങളും, കൃഷിസ്ഥലങ്ങളും ഇഎസ്എ യിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകൾ സമർപ്പിച്ച നിർദ്ദേശങ്ങളുടെ മാപ്പ് പഠിച്ച് ആയത് മാത്രം സൈറ്റിൽ അപ്ലോഡ് ചെയ്യേണ്ടതാണ്. മാത്രവുമല്ല അന്തിമ വിജ്ഞാപനത്തിനു മുൻപായി ജനസാന്ദ്രതകൂടുതലുള്ളതും, ഭൂവിസ്തൃതി കുറഞ്ഞതുമായ കേരളത്തിലെ ജനവാസ മേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും പൂർണ്ണമായും ഇഎസ്എ യിൽ നിന്ന് ഒഴിവാക്കി കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡിൻ്റെ വെബ് സൈറ്റ് പ്രസിദ്ധീകരിക്കുന്നതിനും ആയതിന് അന്തിമമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അനുമതി കിട്ടുന്നതിനുള്ള ഉത്തരവാദിത്വപൂർണ്ണമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
കേന്ദ്രത്തിലേക്ക് അന്തിമ ഇഎസ്എ മാപ്പുകൾ അയക്കുമ്പോൾ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും പൂർണ്ണമായും ഒഴിവാക്കിയ ഇഎസ്എ പ്രദേശങ്ങൾ മാർക്ക് ചെയ്തു മാപ്പുകൾ മാത്രം അയക്കുകയും വില്ലേജ് മാപ്പുകൾ അയക്കാതിരിക്കുകയും ചയ്യുക. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ജന സാന്ദ്രതയുള്ള കേരളത്തിൽ ഒരു കാരണവശാലും വില്ലജ മുഴുവനായും ഇഎസ്എ ആക്കാൻ സാധ്യമല്ലെന്നും അതുകൊണ്ടുതന്നെ വില്ലജ് അതിർത്തി ESA അതിർത്തിയാക്കാൻ കേരളത്തിൽ സാധിക്കില്ല എന്ന ശക്തമായ നിലപാട് സ്വീകരിക്കുവാനും അഭ്യർത്ഥിക്കുന്നു.
The Department of Environment, Climate Change and Biodiversity Board deceived the people's representatives. Sunny Joseph MLA approached the Chief Minister to change the pardon